ദുരിതാശ്വാസ നിധി


  • 4461.33 കോടി രൂപയാണ് ആകെ ലഭിച്ചത് (24/08/2019 വരെ).
  • 2276.37 കോടി രൂപ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചു.
  • 2774.8 കോടി രൂപ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായിത്തന്നെ ലഭിച്ചിരുന്നു
  • 1205.18 കോടി രൂപ സാലറി ചലഞ്ചിലൂടെ ലഭിച്ചു
  • 117.69 കോടി രൂപ ഉത്സവബത്ത ഇനത്തിൽ ലഭിച്ചു
  • 308.68 കോടി രൂപ ബിവറേജസ് കോർപ്പറേഷൻ വഴി ലഭിച്ചു


പ്രളയ സമയത്ത് മനുഷ്യരുടെ കൈസഹായം പോലെ തന്നെ സാമ്പത്തിക സഹായവും ആവശ്യമായിരുന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകൾക്കും എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ട സാഹചര്യത്തിൽ ഓരോ വ്യക്തിയും നൽകിയ ചെറിയ തുകകൾ പോലും വലിയ സഹായമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്4461.33 കോടി രൂപയാണ് ലഭിച്ചത് (24/08/2019 വരെ). അതിൽ 2276.37 കോടി രൂപ ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ചു. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായിത്തന്നെ കോടി രൂപ ലഭിച്ചിരുന്നു. ഒരു മാസത്തെ ശമ്പളം പത്ത് മാസങ്ങളിലൂടെ തവണകളായി നൽകാം എന്ന സാലറി ചലഞ്ചിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. 1205.18 കോടി രൂപയാണ് ഇതിലൂടെ കണ്ടെത്താനായത്. ഉത്സവബത്ത ഇനത്തിൽ 117.69 കോടിരൂപയും ബിവറേജസ് കോർപ്പറേഷൻ വഴി 308.68 കോടി രൂപയും ലഭിച്ചു. അടിയന്തിരസഹായമായി 7,37,475 ഗുണഭോക്താക്കൾക്ക് 457.23 കോടി രൂപ അനുവദിച്ചു. 2,47,897 വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കുമായി 1318.61 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന് 1874.77 കോടി രൂപയും അനുവദിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും പ്രളയബാധിതർക്ക് സഹായധനം നൽകുന്നതിനും മാത്രമാണ് ഉപയോഗിക്കുന്നത്.

യഥാസമയമുള്ള കണക്കുകൾ അറിയാൻ ഈ ലിങ്ക് സന്ദർശിക്കാം CMDRF