പൂർണമായും തകർന്ന വീടുകൾ


  • 17067: വീടുകളാണ് പൂർണമായും തകർന്നത്
  • 12240: ഗുണഭോക്താക്കള്‍ ആണ് സർക്കാർ ധനസഹായത്താൽ സ്വയം വീട് നിര്‍മ്മിക്കുന്നതിന് മുന്നോട്ട് വന്നത്
  • 2098: സഹകരണ വകുപ്പ് കെയർ ഹോം പദ്ധതിയിൽ പണിയുന്നവ
  • 719: കുടുംബങ്ങള്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരായിയുണ്ട് .
  • 1091: പുറമ്പോക്ക് ഭൂമികളില്‍ താമസിച്ചിരുന്നവർക്കു വീട് നഷ്ടപ്പെട്ടു.
  • 619: കുടുംബങ്ങളെ അപകടകരമായ സ്ഥലങ്ങളില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടതാണ്.
  • 1084: വിവിധ സംഘടനകളും സ്ഥാപനങ്ങളും നേരിട്ടു സ്പോണ്‍സര്‍ ചെയ്തു നിര്‍മ്മിച്ചു കൊടുക്കുന്ന വീടുകള്‍.
  • 9684:വീടുകളുടെ നിര്‍മ്മാണം വിവിധ സ്കീമുകളിലായി ഇതിനകം തന്നെ പൂര്‍ത്തീകരിച്ചു


മഹാപ്രളയത്തിൽ 17067 വീടുകളാണ് പൂർണമായും തകർന്നത്. ഈ വീടുകളുടെ പുനര്‍ നിര്‍മ്മാണം ആറ് സ്കീമുകളിലായിട്ടാണ് നടക്കുന്നത് . ഇതില്‍ ഏറ്റവും പ്രധാനം ലൈഫ് മിഷനില്‍ എന്ന പോലെ സ്വയം വീട് നിര്‍മ്മിക്കുന്നതിന് ഗുണഭോക്താവിന് മൂന്നു ഗഡുക്കളായി പണം നല്‍കുന്ന സ്കീം ആണ് . സ്വയം വീട് നിര്‍മ്മിക്കുന്നതിന് 12240 ഗുണഭോക്താക്കള്‍ ആണ് മുന്നോട്ട് വന്നത് . ഇതില്‍ 11678 കുടുംബങ്ങള്‍ക്ക് ആദ്യ ഇന്‍സ്റ്റാള്‍ മെന്‍റ് ആയി 86 കോടി രൂപ നല്കി . 8461 കുടുംബങ്ങള്‍ക്ക് രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്‍റ് ആയി 110 കോടി രൂപ നല്കി . 6793 കുടുംബങ്ങള്‍ക്ക് മൂന്നാം ഗഡ് ആയി 91 കോടി രൂപ നല്കി. ഇവയില്‍ 5640 വീടുകള്‍ പൂര്‍ണമായി പണി തീര്‍ന്നു .

രാണ്ടാമത്തെ സ്കീം സഹകരണ സംഘങ്ങള്‍ നടപ്പാക്കുന്നതാണ് . 2098 വീട്ടുകാരാണ് ഈ സ്കീം തെരഞ്ഞെടുത്തിട്ടുള്ളത് . ഇതില്‍ 1957 വീട്ടുകാര്‍ക്ക് ഒന്നാം ഗഡു ആയി 17.60കോടി രൂപ നല്കി. ഈ സ്കീം പ്രകാരം 1808 വീടുകള്‍ പണി പൂര്‍ത്തിയായി

719 കുടുംബങ്ങള്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരായിയുണ്ട്. ഇതില്‍ 494 പേ ര്‍ക്ക് സ്ഥലം കണ്ടെത്തി കഴിഞ്ഞു . അവരുടെ വീട് പണി ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ .

പുറമ്പോക്ക് ഭൂമികളില്‍ താമസിച്ചിരുന്ന 1091 പെര്‍ക്ക് വീട് നഷ്ടപ്പെട്ടു . ഇവരില്‍ 903 പെര്‍ക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട് .

619 കുടുംബങ്ങളെ അപകടകരമായ സ്ഥലങ്ങളില്‍ നിന്നു മാറ്റി പാര്‍പ്പിക്കേണ്ടതാണ് . ഇക്കൂട്ടത്തിലെ 103 പെര്‍ക്ക് ഭൂമി കണ്ടെത്തി കഴിഞ്ഞു . ഇവര്‍ക്ക് വീട് പണിയാനുള്ള പണം ഉടനെ ലഭ്യമാക്കും.

ഇതിനൊക്കെ പുറമേയാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും നേരിട്ടു സ്പോണ്‍സര്‍ ചെയ്തു നിര്‍മ്മിച്ചു കൊടുക്കുന്ന വീടുകള്‍ . ഇത്തരത്തില്‍ 1084 വീടുകള്‍ ആണുള്ളത്. ഇതില്‍ 970 വീടുകളുടെ പണി ആരംഭിച്ചു 862 എണ്ണം പൂര്‍ത്തിയായി .

ചല വീടുകളുടെ കാര്യത്തിൽ ഉടമസ്ഥാവകാശ തർക്കം ഉണ്ടായിട്ടുണ്ട്. ഇത് അദാലത്തുകളിലൂടെ പരിഹരിക്കുന്നു.

വിവിധ സ്കീമുകളിലായി 9684 വീടുകളുടെ നിര്‍മ്മാണം ഇതിനകം തന്നെ പൂര്‍ത്തീകരിച്ചു .

എറണാകുളം ജില്ലയിലെ വീട് പുനർനിർമാണ വിവരങ്ങൾ

പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളും വീട് പുനർനിർമാണവും വിശദവിവരങ്ങൾ

ആലപ്പുഴ ജില്ലയിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളും വീട് പുനർനിർമാണവും വിശദവിവരങ്ങൾവരങ്ങൾ

കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളും വീട് പുനർനിർമാണവും വിശദവിവരങ്ങൾ

കോഴിക്കോട് ജില്ലയിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളും വീട് പുനർനിർമാണവും വിശദവിവരങ്ങൾ

പാലക്കാടു ജില്ലയിലെ വീട് നിർമാണ വിവരങ്ങൾ

മലപ്പുറം ജില്ലയിലെ വീട് പുനർനിർമാണ വിവരങ്ങൾ

കൊല്ലം ജില്ലയിലെ വീട് പുനർനിർമാണ വിവരങ്ങൾ