ഭാഗികമായി തകർന്ന വീടുകൾക്കുള്ള നഷ്ടപരിഹാരം

പ്രളയത്തിൽ 3,06,766 വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്. തകർച്ചയുടെ തോതനുസരിച്ചു നാലുവിഭാഗമായാണ് നഷ്ടപരിഹാരം നൽകിയത്. മുഴുവൻ തകർന്നതും ചേർത്ത് അഞ്ചു വിഭാഗങ്ങൾ. തകർച്ച 15% വരെ , 16-29%, 30-59%, 60-74%, 75%ത്തിനു മുകളിൽ എന്ന ക്രമത്തിൽ അഞ്ച് വിഭാഗമായി തിരിച്ച് യഥാക്രമം 10,000 രൂപ, 60,000 രൂപ, 1,25,000 രൂപ, 2,50,000 രൂപ, 4,00,000 രൂപ എന്നിങ്ങനെ ആണ് നഷ്ടപരിഹാരം നൽകുന്നത്.

ഇതിൽ 1,50,037 ലക്ഷം വീടുകൾക്ക് 15 % കേടുപാടുകളാണുണ്ടായത്. ഇവരിൽ 1,40,030 പേർക്ക് 10,000 രൂപ വീതം വിതരണം ചെയ്തു കഴിഞ്ഞു . 16-29 % വരെ നാശമുണ്ടായ 94,753 വീടുകളിൽ 87,928 വീടുകൾക്ക് 60,000 രൂപ വച്ചു നൽകി . 30-59 % കേടുപാടുകൾ ഉണ്ടായ 44,435 വീടുകളിൽ 38,293 വീടുകൾക്ക് 1.25 ലക്ഷം രൂപ വീതം നല്കി . അത് പോലെ തന്നെ 60-74% വരെ നഷ്ടമുണ്ടയ 17,571 വീടുകളിൽ 15,768 വീടുകൾക്ക് 2.5 ലക്ഷം തുക വീതം നൽകി . ബാക്കിയുള്ള വീടുകൾ നാശനഷ്ടം സംബന്ധിച്ച റവന്യു വകുപ്പിന്റെ തീരുമാനത്തിനെതിരെ അപ്പീലുകൾ നല്കിയവയാണ്. ഇവ അദാലത്തിലൂടെ പരിഹരിച്ചു വരികയാണ്.

District Paritially damaged houses total 15% damaged houses Paid 10000 (15%) 16-29% damaged houses Paid 60000 (16-29%) 30-59% damaged houses Paid first installment (30-59%) 60-74% damaged houses Paid first installment (60-74%) Appeals for Partially damaged Houses Appeals Settled
TVM 3352 1694 1577 865 828 521 488 272 243 1204 1179
KLM 3145 1815 1813 938 936 313 312 79 77 2141 2141
PTA 18372 7660 7660 5887 5887 3447 3447 1378 1378 1920 1920
ALP 62818 31220 31220 18609 18609 9252 8031 3737 3435 38095 38095
KTYM 17681 8854 8602 4920 4785 2631 2513 1276 1170 13174 13174
IDK 6639 2753 2753 1864 1864 1201 1201 821 821 802 795
EKM 97471 54175 50290 31892 28376 8758 6876 2646 2311 31231 31231
TCR 27627 10748 9472 7327 6230 6455 5632 3097 2734 9636 9636
PKD 6121 2337 2263 1457 1427 1203 1167 1124 1080 0 0
MLP 6557 3785 3781 1597 1589 739 718 436 425 417 412
KKD 5226 2917 2905 1344 1327 639 635 326 316 402 402
WYD 6210 3872 3847 1402 1381 694 677 242 233 2465 2465
KNR 1422 815 815 395 395 121 121 91 91 2 2
KSRD 792 395 395 249 249 121 121 91 91 0 0
TOTAL 263433 133040 129868 78746 75352 36083 31927 15564 14353 101489 101452

എറണാകുളം ജില്ലയിലെ വീട് പുനർനിർമാണ വിവരങ്ങൾ

പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളും വീട് പുനർനിർമാണവും വിശദവിവരങ്ങൾ

ആലപ്പുഴ ജില്ലയിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളും വീട് പുനർനിർമാണവും വിശദവിവരങ്ങൾവരങ്ങൾ

കോട്ടയം ജില്ലയിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളും വീട് പുനർനിർമാണവും വിശദവിവരങ്ങൾ

കോഴിക്കോട് ജില്ലയിലെ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങളും വീട് പുനർനിർമാണവും വിശദവിവരങ്ങൾ

പാലക്കാടു ജില്ലയിലെ വീട് നിർമാണ വിവരങ്ങൾ

മലപ്പുറം ജില്ലയിലെ വീട് പുനർനിർമാണ വിവരങ്ങൾ

കൊല്ലം ജില്ലയിലെ വീട് പുനർനിർമാണ വിവരങ്ങൾ