പുനർനിർമ്മാണം


കേരള പുനർനിർമ്മാണ വികസന പരിപാടി


കേരള പുനർനിർമ്മാണ വികസന പരിപാടിയിലെ (RKDP) പദ്ധതികളെ വികസിപ്പിക്കുക, ഏകോപിപ്പിക്കുക, പദ്ധതി പ്രവർത്തനം സുഗമമാക്കുക, മേൽനോട്ടം വഹിക്കുക എന്നതാണ്കേ രള പുനർനിർമ്മാണ പദ്ധതിയുടെ (കെ ആർ ഐ) ഉദ്ദേശ്യ ലക്‌ഷ്യം . കേരളത്തെ പച്ചപ്പും ഹരിതാഭയും നിറഞ്ഞ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ട് വരാൻ ചിട്ടയായ ഒരു പദ്ധതി ആർ.കെ.ഡി.പി.യിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സുസ്ഥിരവും സുഗമവുമായ വീണ്ടെടുക്കലിനും പുനർനിർമാണത്തിനും അനിവാര്യമായ പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചു നടപ്പിലാക്കുക. ഇതിനായി പരസ്പര ബന്ധിതമായും സെക്ടർ അധിഷ്ഠിതമായും ഉള്ള നയങ്ങളും , അതിനുവേണ്ട നിയമപരമായ പിന്തുണയും , നിര്വഹണത്തിനായുള്ള സുഗമമായ നടപടിക്രമങ്ങളും ഉണ്ടാവണം. ഇതോടൊപ്പം സംസ്ഥാനത്തിന്റെ സുസ്ഥിര വളർച്ചക്ക് സഹായകമായ മുൻ‌ഗണന നിശ്ചയിച്ചുള്ള നിക്ഷേപ പദ്ധതികളും ആർ‌കെ‌ഡി‌പിയുടെ ഭാഗമാണ്.

പ്രളയത്തിന്റെയും മറ്റ് പ്രകൃതിദുരന്തങ്ങളുടെയും കാലാവസ്ഥാ വ്യതിയാന സാധ്യതകളുടെയും സാധ്യതകളെ അതിജീവിക്കുന്ന തരത്തിൽ കേരളത്തിന്റെ പുനർനിർമ്മാണത്തെ രൂപപ്പെടുത്തുന്നതിനും ഭാവിയിലെ ദുരന്തങ്ങൾക്കെതിരായ തയ്യാറെടുപ്പ് ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. ഇതിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കാനും ആർ.കെ.ഡി.പി ലക്ഷ്യമിടുന്നു.

 • സംയോജിത ജലവിഭവ മാനേജ്‌മന്റ്
 • ജലവിതരണം
 • ശുചീകരണം
 • നഗരം
 • റോഡുകളും പാലങ്ങളും
 • ഗതാഗതം
 • വനവത്കരണം
 • കൃഷി
 • മൃഗസംരക്ഷണവും ക്ഷീര വികസനവും
 • ഫിഷറീസ്
 • ഉപജീവനമാർഗങ്ങൾ
 • ഭൂമി
തുടങ്ങിയവയാണ് ആർ‌കെ‌ഡി‌പിയിൽ തിരിച്ചറിഞ്ഞ പ്രധാന മേഖലകൾ.

ഈ പ്രധാന മേഖലകൾ‌ക്ക് പുറമെ, നാല് ക്രോസ്-കട്ടിംഗ് മേഖലകൾ ആർ‌കെ‌ഡി‌പിയുടെ തിരിച്ചറിഞ്ഞ മുൻ‌ഗണനാ മേഖലകളിലെ വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ആയി നിലകൊള്ളും.

 • ദുരന്തസാധ്യതാ പരിപാലനവും പ്രതിരോധവും
 • പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും
 • സ്ഥാപന കാര്യക്ഷമതയും പ്രതിരോധവും ശക്തിപ്പെടുത്തുക
 • ഓപ്പൺ ഡാറ്റ
തുടങ്ങിയവയാണ് ഈ അടിസ്ഥാന ഘടകങ്ങൾ.

കേരള പുനർനിർമ്മാണ വികസന പരിപാടി